മലപ്പുറം: കൊവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായതോടെ സ്‌കൂള്‍ വിപണി പൂര്‍ണമായും സ്തംഭിച്ചു. ജൂൺ ആദ്യവാരത്തോടെ സ്കൂൾ പതിവുപോലെ തുറക്കുമെന്നുമുള്ള പ്രതീക്ഷയിൽ വൻതോതിൽ ഒരുക്കങ്ങൾ നടത്തിയ വ്യാപാരികളാണ് ദുരിതത്തിലായത്.
നിറംമങ്ങി സ്‌കൂള്‍ വിപണി
സ്‌റ്റേഷനറി കച്ചവടക്കാരും വസ്‌ത്ര വ്യാപാരികളും തയ്യൽ തൊഴിലാളികളും പ്രതിസന്ധിയിലാണ്.
നിറംമങ്ങി സ്‌കൂള്‍ വിപണി
കുട്ടികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടർബോട്ടിൽ, കളർ പെൻസിൽ എന്നിവയുടെ വലിയ ശേഖരം തന്നെ ഓരോ കച്ചവടക്കാരും ഒരുക്കിവെച്ചിരുന്നു. എന്നാൽ നോട്ട് ബുക്കുകൾ മാത്രമാണ് വിറ്റുപോകുന്നത്.പുത്തനുടുപ്പിട്ട് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോകാത്തതിനാല്‍ വസ്‌ത്ര വ്യാപാരികളുടെയും തയ്യൽ തൊഴിലാളികളുടെയും നഷ്ടവും ചെറുതല്ല.