കേരളം

kerala

ETV Bharat / city

വേനല്‍ മഴ; എടക്കരയില്‍ വ്യാപക നാശം - മലപ്പുറം വാര്‍ത്തകള്‍

റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകളും നശിച്ചു

rain updates malappuram edakkara  എടക്കരയില്‍ വ്യാപക നാശം  വേനല്‍ മഴ മലപ്പുറം  മലപ്പുറം വാര്‍ത്തകള്‍  rain updates malappuram
വേനല്‍ മഴ; എടക്കരയില്‍ വ്യാപക നാശം

By

Published : May 18, 2020, 6:57 PM IST

മലപ്പുറം: വേനല്‍ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ എടക്കര പോത്തുകല്‍ പഞ്ചായത്തില്‍ വ്യാപക നാശം. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് റോഡുകള്‍ അടഞ്ഞു. ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകളും നശിച്ചു. വെളുമ്പിയംപാടത്തെ കല്ലിങ്ങല്‍ സുനീര്‍, പൂവത്തികുന്നന്‍ കുഞ്ഞഹമ്മദ്‌കുട്ടി , കനകകുന്നന്‍ പൊന്നച്ചന്‍, പോത്തന്‍ നാസര്‍, കൈനാടന്‍ നാസര്‍ എന്നിവരുടേതടക്കമുള്ള പത്തോളം വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് മഴക്കൊപ്പം വീശിയ ശക്തമായ കാറ്റാണ് പ്രദേശത്ത് നാശം വിതച്ചത്. വൈദ്യുതികമ്പികള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധവും തകരാറിലായി.

വേനല്‍ മഴ; എടക്കരയില്‍ വ്യാപക നാശം

ABOUT THE AUTHOR

...view details