കേരളം

kerala

ETV Bharat / city

കേരളാ കോൺഗ്രസി​​​ന്‍റേത് ആഭ്യന്തര പ്രശ്നം, യുഡിഎഫ് ഇടപെടേണ്ടതില്ല; കുഞ്ഞാലിക്കുട്ടി

സീറ്റി​​​ന്‍റെ പേരിൽ വലിയ തർക്കം സിപിഎമ്മിലും നടക്കുന്നില്ലേ. അവരുടെ പാർട്ടിയിൽ നിന്നും യുഡിഎഫിലേക്ക്​​ വിളിക്കാവുന്നവർ ഉണ്ടല്ലോ, അവരെയൊക്കെ വിളിക്കാനാകുമോ?

കുഞ്ഞാലിക്കുട്ടി

By

Published : Mar 12, 2019, 5:53 PM IST

കേരളാ കോൺഗ്രസി​​​ന്‍റേത് ആഭ്യന്തര പ്രശ്നം, യുഡിഎഫ് ഇടപെടേണ്ടതില്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളാ കോൺഗ്രസി​​​ന്‍റെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ്​ ഇടപെടേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയുടെ അകത്തുള്ള വിഷയങ്ങൾ കേരളാ കോൺഗ്രസ്​ തന്നെ പരിഹരിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണ്, അത് മുന്നണി പ്രശ്നമായി വന്നിട്ടില്ല ​. ഇത്തരം കാര്യങ്ങളില്‍ ചാടിക്കയറി മധ്യസ്ഥത പറയാനാകില്ലെന്നും പ്രശ്​നങ്ങൾ കേരളാ കോൺഗ്രസിനകത്ത് തന്നെ സംസാരിച്ച്​ തീർപ്പാക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

യുഡിഎഫ് കേരളാ കോൺഗ്രസിനോട്​ നിരന്തരമായി ഇത്തരം വിഷയങ്ങൾ സംസാരിക്കാറുണ്ട്​. കോൺഗ്രസ്​ നേതാക്കളുമായി ഇക്കാര്യങ്ങൾ​ സംസാരിച്ചിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ് പ്രതികരിക്കേണ്ട വിഷയമാണിത്. മുന്നണിയല്ല ഇതില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാണംകെട്ട്​ മാണിക്കൊപ്പം നിൽക്കണോ എന്ന്​ പി ജെ ജോസഫ്​ തീരുമാനിക്കണമെന്ന കോടിയേരിയുടെ പ്രസ്​താവനക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. സീറ്റി​​​ന്‍റെ പേരിൽ വലിയ തർക്കം സിപിഎമ്മിലും നടക്കുന്നില്ലേ. അവരുടെ പാർട്ടിയിൽ നിന്നും യുഡിഎഫിലേക്ക്​​ വിളിക്കാവുന്നവർ ഉണ്ടല്ലോ, അവരെയൊക്കെ വിളിക്കാനാകുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാളപെറ്റു എന്ന്​ കേൾക്കുമ്പോഴേക്ക്​ കയറെടുക്കുന്നത്​ ശരിയല്ല. പ്രശ്​നങ്ങൾ കേരളാ കോൺഗ്രസിന് പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും മുന്നണി ഇടപെടേണ്ട ആവശ്യം വരുമ്പോള്‍ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ABOUT THE AUTHOR

...view details