കേരളം

kerala

ETV Bharat / city

കാലിക്കടവിലെ ജനങ്ങൾ പ്രളയഭീതിയിൽ - പ്രളയം വാര്‍ത്തകള്‍

നമ്പൂരിപ്പൊട്ടി - എരുമറോഡിൽ മതിൽ മൂല ഭാഗത്ത് റോഡ് താഴുന്നതും ആശങ്ക സൃഷ്ടിക്കുന്നു.

flood news malappuram news മലപ്പുറം വാര്‍ത്തകള്‍ വെള്ളപ്പൊക്കം പ്രളയം വാര്‍ത്തകള്‍ മഴ വാര്‍ത്തകള്‍
കാലിക്കടവിലെ ജനങ്ങൾ പ്രളയഭീതിയിൽ

By

Published : Aug 11, 2020, 3:11 AM IST

മലപ്പുറം:മഴ കനത്തതോടെ പ്രളയഭീതിയിലാണ് മതില്‍ മൂല കാലിക്കടവ് ഭാഗത്തെ ജനങ്ങള്‍. കാഞ്ഞിരപ്പുഴയിലെ ജലനിരപ്പാണ് ആശങ്ക കൂട്ടുന്നത്. പുഴയിലെ കല്ലും മണ്ണും നീക്കിയതിനാല്‍ റോഡിലേക്ക് കാര്യമായി വെള്ളമെത്തിയില്ല. എന്നാല്‍ മഴ തുടരുകയാണെങ്കില്‍ സ്ഥിതി മാറും. നമ്പൂരിപ്പൊട്ടി - എരുമറോഡിൽ മതിൽ മൂല ഭാഗത്ത് റോഡ് താഴുന്നതും ആശങ്ക സൃഷ്ടിക്കുന്നു. 2019ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട ഒരുപാട് ആളുകളുള്ള മേഖലയാണിത്. പ്രദേശവാസികളില്‍ ഭൂരിഭാഗം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശക്തപ്പെടരുതേയെന്ന പ്രാര്‍ഥന മാത്രമാണ് ഇവര്‍ക്കുള്ളത്.

കാലിക്കടവിലെ ജനങ്ങൾ പ്രളയഭീതിയിൽ

ABOUT THE AUTHOR

...view details