മലപ്പുറം: ആചാരങ്ങൾ കൊണ്ടും നിറം പകരുന്ന വ്യത്യസ്തതകൾ കൊണ്ടും സമ്പന്നമാണ് ഓണക്കാലം. അത്തം മുതല്‍ ഉത്രാടം വരെ മുറ്റത്ത് പൂക്കളാണ് നിറഞ്ഞ് നില്‍ക്കുന്നതെങ്കില്‍ തിരുവോണം മുതല്‍ പൂരുരുട്ടാതി വരെയുളള നാല് ദിവസങ്ങള്‍ ഓണത്തപ്പന്‍റേതാണ്. തൃക്കാക്കരയപ്പന്‍റെ പ്രതീകമാണ് മണ്ണില്‍ തീര്‍ത്ത രൂപങ്ങൾ. ചെമ്മണ്ണ് കുഴച്ചാണ് ഇവയുടെ നിർമ്മാണം.
പഴമ കൈവിടാതെ തൃക്കാക്കരയപ്പന്‍റെ പ്രതീകമായി ഓണത്തപ്പന്‍ - onathappan in onam festival
മുറ്റത്ത് ഒന്ന് മുതല്‍ അഞ്ച് ഓണത്തപ്പന്മാരെയാണ് വെക്കുക. ഓണത്തപ്പനോടൊപ്പം മുത്തിയമ്മ, അരകല്ല്, പിള്ളക്കല്ല്, ഉരല്‍ എന്നിവയും കളത്തിലെത്തും.
റെഡിമെയ്ഡ് ഓണത്തപ്പനാണ് ഇന്ന് പലയിടത്തും താരം. എന്നാൽ ഇന്നും ആചാരങ്ങൾ കെടാതെ കാത്ത് സൂക്ഷിക്കുന്നവരെ മലപ്പുറത്തെ ഗ്രാമങ്ങളിൽ കാണാം. മുറ്റത്ത് ഒന്ന് മുതല്‍ അഞ്ച് ഓണത്തപ്പന്മാരെയാണ് വെക്കുക. ഓണത്തപ്പനോടൊപ്പം മുത്തിയമ്മ, അരകല്ല്, പിള്ളക്കല്ല്, ഉരല്‍ എന്നിവയും കളത്തിലെത്തും. വലിയ പന്തലൊരുക്കി കുടകൾ ചൂടിയായിരുന്നു പഴയകാലത്ത് ഓണത്തപ്പൻ മുറ്റത്ത് ഇടംപിടിച്ചിരുന്നത്.
നിലവിളക്കു കൊളുത്തി പൂജകൾ ചെയ്ത് ആർപ്പുവിളികളോടെയാണ് ഓണത്തപ്പനെ ഒരുക്കുന്നത്. ഈ കാലത്ത് ഓണാഘോഷങ്ങൾക്ക് നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അന്യം നിന്ന് പോകാതെ ഓണത്തെ ആചാരപൂര്‍വം ആഘോഷിക്കുന്നവരും നിരവധിയാണ്.