മലപ്പുറം: നിലമ്പൂര്‍ മേഖലയില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങുന്നു. രാജസ്ഥാനിലേക്കുള്ള ആദ്യ ട്രെയിൻ തിരൂരില്‍ നിന്ന് രാത്രി ഒമ്പതിന് പുറപ്പെടും. നിലമ്പൂരില്‍ നിന്നുള്ള 151 മുതിർന്നവരും ആറ് കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1150 ഓളം പേരാണ് ഇന്ന് രാജസ്ഥാനിലേക്ക് പോകുക. രണ്ടാമത്തെ ട്രെയിൻ ചൊവ്വാഴ്ച തിരൂരില്‍ നിന്ന് ബംഗാളിലേക്കും പുറപ്പെടും. നിലമ്പൂര്‍ ഭാഗത്ത് ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അവരുടെ പേരുവിവരങ്ങള്‍ പൊലീസിന് നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ളവരുടെ പട്ടിക പൊലീസും വില്ലേജ് ഓഫിസറും ചേര്‍ന്ന് തയ്യാറാക്കുകയായിരുന്നു.
നിലമ്പൂര്‍ മേഖലയിലെ അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് രാജസ്ഥാനിലേക്ക് - മലപ്പുറം വാര്‍ത്തകള്‍
നിലമ്പൂരില്‍ നിന്നുള്ള 151 മുതിർന്നവരും ആറ് കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1150 ഓളം പേരാണ് ഇന്ന് രാജസ്ഥാനിലേക്ക് പോകുക. രണ്ടാമത്തെ ട്രെയിൻ ചൊവ്വാഴ്ച തിരൂരില്‍ നിന്ന് ബംഗാളിലേക്കും പുറപ്പെടും
ആദ്യഘട്ടത്തില്‍ 150 പേര്‍ക്കാണ് രാജസ്ഥാനിലേക്ക് പോകാനുള്ള അവസരമുള്ളത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ അതിഥി തൊഴിലാളികളെ നിലമ്പൂര്‍ ജി.യു.പി. സ്‌കൂളിലെത്തിച്ചു. തുടര്‍ന്ന് വിവിധ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. ഉച്ചക്ക് ഭക്ഷണവും നല്‍കിയാണ് ഇവരെ തിരൂരിലേക്കെത്തിക്കുക. അവിടെ നിന്നും രാത്രി ഒമ്പത് മണിക്ക് രാജസ്ഥാനിലേക്ക് പുറപ്പെടും. ഇന്ന് വൈകുന്നേരത്തേയും, രാത്രിയിലെയും ഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ബംഗാളിലേക്കുള്ള തൊഴിലാളികളെയാണ് കൊണ്ടുപോകുക. അതും തിരൂരില്‍ നിന്ന് തന്നെയാണ് പുറപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് നിലമ്പൂര്‍ ജി.യു.പി. സ്‌കൂളിലെത്തിച്ച് പരിശോധന പൂര്‍ത്തിയാക്കിയായിരിക്കും തിരൂരിലേക്ക് കൊണ്ടുപോവുക. വൈകുന്നേരത്തോടെ തിരൂരില്‍ നിന്ന് ബംഗാളിലെ നാദിയ ജില്ലയിലേക്കാണ് ട്രെയിൻ പോവുന്നത്.