കാടിന്‍റെ മക്കള്‍ കടല്‍ കാണാനെത്തി
നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളിലെ നാല്‍പ്പത് വിദ്യാര്‍ഥികളാണ് നാടുകാണാനെത്തിയത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്‌കൂളിലെ സ്‌റ്റുഡന്‍സ് പൊലീസ് കേഡറ്റുകളാണ് വിനോദയാത്ര ഒരുക്കിയത്
മലപ്പുറം: കാടിന്‍റെ മക്കള്‍ കടല്‍ കാണാനെത്തി. പ്രളയവും പ്രകൃതിദുരന്തവും ഭീതി വിതച്ച നിലമ്പൂരിലെ കാടിന്‍റെ മക്കളായ ചോലനായ്ക്ക, കാട്ട്നായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി കടല്‍ കാണാനെത്തിയത്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂരിലെത്തിയ സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്‌ദാനമാണ് ഈ യാത്ര. നാല്‍പ്പത് കുട്ടികളാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്‌കൂളിലെ കുട്ടി പൊലീസുകാര്‍ക്കൊപ്പം നാടുകാണാനെത്തിയത്.