കേരളം

kerala

ETV Bharat / city

സര്‍ക്കാര്‍ അവഗണിച്ചെന്ന് മുത്തപ്പൻ മല നിവാസികള്‍

സര്‍ക്കാര്‍ സഹായം ലഭിക്കാതെ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലത്ത് നിന്ന് മാറിത്താമസിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

muthappanmala natives complaint  kavalappara news  malappuram news  rain alert news  കവളപ്പാറ ദുരന്തം  മുത്തപ്പൻമല വാർത്തകള്‍
സര്‍ക്കാര്‍ അവഗണിച്ചെന്ന് മുത്തപ്പൻ മല നിവാസികള്‍

By

Published : Jun 19, 2021, 3:30 PM IST

മലപ്പുറം: കവളപ്പാറ മുത്തപ്പന്‍മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലത്ത് നിന്ന് മാറിത്താമസിക്കില്ലെന്ന് മേഖലയിലെ അറുപതോളം കുടുംബങ്ങള്‍. 2 019ലെ ദുരന്തം നേരിട്ട തങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ഒന്നും കിട്ടിയില്ലെന്ന് രോപിച്ചാണ് മഴക്കാലത്ത് മുമ്പ് മാറിത്താമസിക്കണമെന്ന അധികാരികളുടെ നിര്‍ദേശം പ്രദേശവാസികള്‍ അവഗണിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറുമാസം കവളപ്പാറയിലും ആറുമാസം കവളപ്പാറക്ക് പുറത്ത് മറ്റെവിടെയെങ്കിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവര്‍ക്കായി പുനരധിവാസ പദ്ധതികളൊന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല.

also read: മായാത്ത മുറിവായി കവളപ്പാറ; ദുരന്തത്തിന് ഒരാണ്ട്

2019-ല്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 59 പേരാണ് മരിച്ചത്. വീടും സ്ഥലവും പോയവര്‍ക്കെല്ലാം സര്‍ക്കാര്‍ മറ്റു സ്ഥലം കണ്ടെത്തി നല്‍കുകയോ വീടുകള്‍ വച്ചു നല്‍കുകയോ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തു. മുത്തപ്പൻമലയില്‍ താമസിക്കുന്നവരില്‍ അറുപതോളം കുടുംബങ്ങളിലായി 200 പേര്‍ക്ക് ഇപ്പോഴും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് പരാതി.

ABOUT THE AUTHOR

...view details