കേരളം

kerala

By

Published : Feb 16, 2021, 1:32 AM IST

ETV Bharat / city

വികസനത്തിനായി നവീന മാര്‍ഗങ്ങള്‍ ആരായും: നഗരസഭ ചെയർമാൻ മുജീബ് കാടേരി

2021-22 വാർഷിക പദ്ധതിയിലേക്ക് വാർഡ് സഭയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്

വികസന സെമിനാര്‍ നടത്തി വാര്‍ത്ത  മുജീബ് കാടേരിയുടെ ഫണ്ടിങ് വാര്‍ത്ത  conducted development seminar news  funding by mujeeb kateri news
മുജീബ് കാടേരി

മലപ്പുറം:വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏജൻസികളിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് പുറമെ മറ്റു മാർഗങ്ങൾ ആരായുമെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി. വികസന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ 2021-22 വാർഷിക പദ്ധതിയിലേക്ക് വാർഡ് സഭയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

വികസന സെമിനാര്‍ സംഘടിപ്പിച്ചു

വൈസ് ചെയർപേഴ്‌സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാന്മാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കൗൺസിലർ സി.സുരേഷ് മാസ്റ്റർ, പി.പി.കുഞ്ഞാൻ, മന്നയിൽ അബുബക്കർ ,പെരുമ്പള്ളി സൈദ്, മങ്കരതൊടി മമ്മു, എം.എ.റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details