മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാതലത്തില്‍ സ്വന്തം ഉമ്മക്ക് പൗരത്വം ലഭിക്കാത്തതിന്‍റെ ദു:ഖത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അസമിലെ മൊരിഗണ്‍ രഗല്‍മാരി സ്വദേശിയും മലപ്പുറത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുമായ ഇഖ്ബാല്‍ മസൂര്‍. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ഉമ്മ ഷമര്‍ത്താബാനുവിന്‍റെ വയസ് രേഖപ്പെടുത്തിയതിലെ വ്യത്യാസത്തിന്‍റെ വിഷയത്തിലാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ തടസം നില്‍ക്കുന്നത്.
ഉമ്മയ്‌ക്ക് പൗരത്വമില്ല; എന്ത് ചെയ്യണമെന്നറിയാതെ അസം സ്വദേശി - mother has no citizenship
തിരിച്ചറിയല്‍ കാര്‍ഡുകളിലെ ജനനതിയതിയുടെ വ്യത്യാസമാണ് മലപ്പുറത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനുംകൂടിയായ ഇഖ്ബാല്‍ മസൂറിന്‍റെ ഉമ്മയ്‌ക്ക് പൗരത്വം ലഭിക്കാതാക്കിയത്
മസൂറിനും പിതാവ് മന്‍ഷൂര്‍ റഹ്മാനും സഹോദരി മസുമഖാത്തുലിനും പൗരത്വം ലഭിച്ചിട്ടുണ്ട്. പുതിയ നിയമത്തിന്‍റെ പശ്ചാതലത്തില്‍ ഉമ്മക്ക് പൗരത്വം നിഷേധിക്കപ്പെട്ടതോടെ ആശങ്കയിലാണ് ആറ് വര്‍ഷമായി മലപ്പുറത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മസൂര്‍. നാട്ടില്‍ നിന്ന് ഉമ്മയും ബന്ധുകളും സംഭവുമായി ബന്ധപ്പെട്ട് എന്നും വിളിക്കും. അവിടുത്തെ ആശങ്കകളും ജനരോക്ഷവും ഫോണിലൂടെ പങ്ക് വെക്കും. നിരവധി പേരെയാണ് ഈ വിഷയം അസമില്‍ ബാധിക്കുക. ഇവരെക്കെ അവിടെ പോകുമെന്നോ, അതോ ജയിലില്‍ കഴിയേണ്ടി വരുമെന്നോ അറിയില്ലെന്ന് വേദനയോടെ മസൂര്‍ പറയുന്നു.
അസമില്‍ പകുതിലധികം വരുന്നവരും പട്ടിണിയില്‍ നട്ടം തിരിയുകയാണ്. ഒരു നേരത്തെ ആഹാരത്തിനായി ജീവിതം കഴിച്ച് കൂട്ടുന്നവര്‍ക്ക് മുമ്പില്‍ നിയമം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് മസൂറിന്‍റെ നിലപാട്.