കേരളം

kerala

ETV Bharat / city

മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയം; ലീഗിനുള്ളില്‍ പ്രതിഷേധം - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്

സ്ഥാനാര്‍ഥി മഞ്ചേശ്വരത്തുനിന്ന് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി. യോഗം നടന്ന സ്ഥലത്ത് പ്രതിഷേധം അരങ്ങേറിയതോടെ തീരുമാനമെടുക്കാതെ നേതൃത്വം പിരിഞ്ഞു.

മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയം; ലീഗിനുള്ളില്‍ പ്രതിഷേധം

By

Published : Sep 25, 2019, 2:19 AM IST

മലപ്പുറം: മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മൂസ്ലീം ലീഗിനുള്ളിൽ പ്രതിഷേധം. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയത്തിനുള്ള യോഗം ഹൈദരലി തങ്ങളുടെ നേതൃതത്തിൽ പാണക്കാട്ട് ചേരവെയാണ് പുറത്ത് യൂത്ത് ലീഗിന്‍റെ പ്രതിഷേധം അരങ്ങേറിയത്. സ്ഥാനാർഥികളിൽ ഒരാളായി പരിഗണിച്ചിരുന്ന യൂത്ത്‌ലീഗ് നേതാവ് എ കെ എം അഷറഫിനെ പിന്തുണക്കുന്ന വിഭാഗമാണ് പ്രതിഷേധിച്ചത്.

മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയം; ലീഗിനുള്ളില്‍ പ്രതിഷേധം
സ്ഥാനാർഥി പരിഗണനാ പട്ടികയിലുണ്ടായിരുന്നു ജില്ലാ പ്രസിഡന്‍റ് എം സി കമറുദ്ദീന് അനുകൂലമായി നേതൃത്വം നീങ്ങിയതോടെയാണ് ഭിന്നത മറനീക്കി പുറത്തെത്തിയത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരെ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവെച്ചു. സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായവ്യത്യാസം മൂർച്ഛിച്ചതോടെ ലീഗ് ഉന്നതതല യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാർട്ടിയിൽ തർക്കമില്ലെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കാണ് ലീഗ് മഞ്ചേശ്വരത്ത് ജയിച്ചത്. ദേശീയ ശ്രദ്ധയാകർഷിക്കുന്നതും ശക്തമായ ത്രികോണ മത്സരം നടക്കുന്നതുമായ മഞ്ചേശ്വരത്ത്, കരുത്തനായ സ്ഥാനാർഥി വേണമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍

ABOUT THE AUTHOR

...view details