കേരളം

kerala

ആദിവാസിക്ക് നേരെ ആസിഡൊഴിച്ച കേസില്‍ പ്രതി പിടിയില്‍

By

Published : May 27, 2020, 1:45 PM IST

പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെരുവമ്പാടം ആദിവാസി കോളനിയിലെ പി.സി.രാജന്‍റെ ദേഹത്ത് ബേബി ആസിഡ് ഒഴിക്കുകയായിരുന്നു.

ചാരായവാറ്റ് കേന്ദ്രം ചാലിയാർ പെരുവമ്പാടം സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആദിവാസിക്ക് നേരെ ആസിഡൊഴിച്ചു tribe attacked with acid acid attack chaliyar
ആദിവാസി

മലപ്പുറം: ചാരായവാറ്റ് കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ആദിവാസിക്ക് നേരെ ആസിഡൊഴിച്ച പ്രതി പിടിയില്‍. ചാലിയാർ പെരുവമ്പാടം സ്വദേശി അരയത്തനാൽ ബേബി (55)യെയാണ് നിലമ്പൂർ സി.ഐ ടി.എസ്.ബിനു അറസ്റ്റ് ചെയ്‌തത്. പ്രതിയേയും കൊണ്ട് പൊലീസ് അളക്കലിൽ എത്തി തെളിവെടുത്തു.

ഈ മാസം 25 ന് പുലര്‍ച്ചെ അളക്കലിലായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെരുവമ്പാടം ആദിവാസി കോളനിയിലെ പി.സി.രാജന്‍റെ ദേഹത്ത് ബേബി ആസിഡ് ഒഴിക്കുകയായിരുന്നു. നെഞ്ചു മുതൽ വയർ വരെ ആസിഡ് വീണ് സാരമായി പരിക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തേ മൂലേപ്പാടെ സ്വദേശിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച കേസില്‍ പ്രതിയാണ് ബേബി.

ABOUT THE AUTHOR

...view details