കേരളം

kerala

ETV Bharat / city

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം : ഭാര്യാ സഹോദരൻ അറസ്റ്റില്‍ - മലപ്പുറം യുവാവ് കുത്തേറ്റ് മരിച്ചു

സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

യുവാവ് കുത്തേറ്റ് മരിച്ചു ഭാര്യ സഹോദരന്‍ അറസ്റ്റില്‍  man arrested for stabbing brother in law in malappuram  man stabbed to death in malappuram  മലപ്പുറം യുവാവ് കുത്തേറ്റ് മരിച്ചു
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഭാര്യ സഹോദരൻ അറസ്റ്റില്‍

By

Published : Dec 4, 2021, 10:34 AM IST

മലപ്പുറം: മലപ്പുറം മക്കരപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാസഹോദരന്‍ പിടിയില്‍. കോഡൂർ സ്വദേശി അബ്‌ദു റഹൂഫാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്‌ച പുലർച്ചെ അമ്പലപ്പടി വറ്റലൂർ റോഡിലെ ആറങ്ങോട്ട് ചെറുപുഴയോട് ചേർന്നുള്ള പാലത്തിൽ വച്ചാണ് സംഭവം. കുറുവ വറ്റലൂര്‍ സ്വദേശി ജാഫര്‍ ഖാനാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ അബ്‌ദു റഹൂഫ് ജാഫറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം : ഭാര്യാ സഹോദരൻ അറസ്റ്റില്‍

Read more: മലപ്പുറത്ത് ഭാര്യ സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

മങ്കട പൊലീസ് സംഭവസ്ഥലത്ത് എത്തി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ റഹൂഫിനും പരിക്കേറ്റിരുന്നു. റഹൂഫ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നിരവധി വാഹനമോഷണ കേസിലെ പ്രതി വീരപ്പന്‍ റഹീമിന്‍റെ കൂട്ടാളിയായിരുന്ന റഹൂഫ് അടുത്തിടെയാണ് ജയില്‍ മോചിതനായത്. ജാഫര്‍ ഖാനുമായി റെഡിമെയ്‌ഡ് വസ്‌ത്ര കച്ചവടം നടത്തിവരികയായിരുന്നു. നേരത്തെയും ഇരുവർക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

ABOUT THE AUTHOR

...view details