മലപ്പുറം :ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരിൽ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് ഷൈജിൽ ആണ് കൊല്ലപ്പെട്ടത്. 26 സൈനികർ സഞ്ചരിച്ച വാഹനമാണ് 50 അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഇതുവരെ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു.
ഇന്ത്യ- ചൈന അതിർത്തിയിലെ പർതാപൂർ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്‌ടറായ ഹനീഫിലേക്ക് പോകുകയായിരുന്ന വാഹനം ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്. റോഡിൽനിന്ന് തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.