മലപ്പുറം: കുറ്റിപ്പാലയിൽ കണ്ടെയ്‌നര്‍ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വട്ടംകുളം പൂക്കോട്ടൂർ സ്വദേശി കളത്തിൽ വളപ്പിൽ കുഞ്ഞ് മുഹമ്മദ്-സുഹറ ദമ്പതികളുടെ മകൻ ശുഹൈബ് (28) ആണ് മരിച്ചത്. ശുഹൈബ് സഞ്ചരിച്ച ബൈക്ക് കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
മലപ്പുറത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം - vengara bike accident man dies news
ശുഹൈബ് സഞ്ചരിച്ച ബൈക്ക് കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
മലപ്പുറത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
നാട്ടുകാർ ചേർന്ന് ശുഹൈബിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുമരനെല്ലൂർ വി കെയർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചങ്ങരംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also read: അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന്