കേരളം

kerala

ETV Bharat / city

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘകരെ ഡിസിസി / സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍

കൊവിഡ് പോസിറ്റീവായവരും ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവരും പരിശോധന ഫലം കാത്തിരിക്കുന്നവരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കലക്‌ടർ.

malappuram lockdown violation  മലപ്പുറം കൊവിഡ് വാർത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  lockdown news
മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘകര്‍ക്ക് കൊവിഡ് പരിശോധന

By

Published : May 23, 2021, 10:15 PM IST

മലപ്പുറം : കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവരും പുറത്തിറങ്ങിയാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമമനുസരിച്ചും കേസെടുക്കുന്നതോടൊപ്പം 14 ദിവസത്തേക്ക് ഡി.സി.സി / സി.എഫ്.എല്‍.ടി സിയിലേക്ക് മാറ്റുമെന്നും ജില്ല കലക്ടര്‍. ജില്ലയില്‍ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ പലരും ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കൊവിഡ് പോസിറ്റീവായവരും ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവരും പരിശോധന ഫലം കാത്തിരിക്കുന്നവരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ആര്‍.ആര്‍.ടി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഇത് ഉറപ്പുവരുത്തണം. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് വീട്ടില്‍ പൂര്‍ണമായ ക്വാറന്‍റൈന്‍ സൗകര്യമില്ലെങ്കില്‍ അവര്‍ ഡി.സി.സി / സി.എഫ്.എല്‍.ടി.സി യിലേക്ക് മാറണം. വീടുകളില്‍ സൗകര്യമുണ്ടോ എന്ന് ആര്‍.ആര്‍.ടി ഉറപ്പുവരുത്തണം.

also read:ട്രിപ്പിൾ ലോക്ക്ഡൗണ്‍: മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്

രോഗ ലക്ഷണം ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ നേടണം. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് ആകുന്നവരെ നേരെ സി.എഫ്.എല്‍ ടി. സി യിലേക്ക് മാറ്റും. ആര്‍.ആര്‍.ടി അംഗങ്ങള്‍ക്ക് അനുവദിച്ച പാസിന്‍റെ കാലാവധി മെയ് 31 വരെ വരെ നീട്ടിയതായും ജില്ല കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details