കേരളം

kerala

ETV Bharat / city

കുഞ്ഞിന്‍റെ സ്വര്‍ണം കവര്‍ന്ന കേസ്; രണ്ട് പേര്‍ അറസ്റ്റില്‍ - മോഷണം

എടക്കുളം സ്വദേശി ഹുസൈൻ, കുണ്ടുകുളം സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

കുഞ്ഞിന്‍റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By

Published : Jul 20, 2019, 9:33 AM IST

Updated : Jul 20, 2019, 10:16 AM IST

മലപ്പുറം: ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. അഞ്ചേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്ന എടക്കുളം കുറ്റിപറമ്പിൽ ഹുസൈൻ, കുണ്ടുകുളം ചെറുപറമ്പിൽ ശിഹാബ് എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് പിടികൂടിയത്. എസ് എസ് പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള അറസ്റ്റ് ചെയ്തത്. ജൂലൈ പതിനാറിനാണ് കാതനങ്ങാടി ഇടയത്ത് സക്കീർ-സുബൈദ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള മകളുടെ ദേഹത്തുനിന്ന് പ്രതികള്‍ സ്വര്‍ണം മോഷ്ടിച്ചത്.

കുഞ്ഞിന്‍റെ സ്വര്‍ണം കവര്‍ന്ന കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

ഇവരുടെ അയൽവാസി കൂടിയായ പ്രതി ശിഹാബിന്‍റെ നിർദേശപ്രകാരം ഹുസൈനാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് തിരൂരിലെ ഒരു ജ്വല്ലറിയില്‍ പ്രതികള്‍ വിൽപ്പന നടത്തിയിരുന്നു. മറ്റുള്ളവ തിരുനാവായയിലെ കെട്ടിടത്തിന് സമീപത്തെ കല്ലിനടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Last Updated : Jul 20, 2019, 10:16 AM IST

ABOUT THE AUTHOR

...view details