കേരളം

kerala

ആശങ്ക വേണ്ട... സഹായഹസ്തവുമായി ഫയർഫോഴ്‌സ് ഒപ്പമുണ്ട്...

By

Published : May 8, 2021, 11:25 PM IST

ഓക്‌സിജന്‍ ലഭ്യത പരിഹരിക്കാനും അഗ്നിശമന സേന രംഗത്തുണ്ട്. സേനയുടെ കൈവശമുള്ള ബിഎ സെറ്റുകള്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി മാറ്റാനാണ് ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യയുടെ നിര്‍ദേശം

malappuram fire force covid relief duties news  സഹായഹസ്തവുമായി ഫയർഫോഴ്‌സ്  മലപ്പുറം ഫയര്‍ഫോഴ്‌സ്  കേരള ഫയര്‍ഫോഴ്‌സ്  malappuram fire force  malappuram fire force news
ആശങ്ക വേണ്ട... സഹായഹസ്തവുമായി ഫയർഫോഴ്‌സ് ഒപ്പമുണ്ട്...

മലപ്പുറം: ലോക്ക് ഡൗണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എന്നും സഹായഹസ്തവുമായി അഗ്നിശമന സേന ഒപ്പമുണ്ടെന്നും അറിയിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിനായി അഗ്നി ശമന സേനയെത്തും. കൊവിഡ് ഒന്നാം ഘട്ടത്തിൽ സേവന സന്നദ്ധരായി അഗ്നിശമന സേന എപ്പോഴും ഒപ്പമുണ്ടായിരുന്നു. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് ജില്ലയിലെ അഗ്നി ശമന സേനയുമായി ഏത് സമയത്തും ബന്ധപ്പെടാം. അഗ്നിശന സേനയുടെയും ഫയര്‍ ഡിഫന്‍റ്സ് ഫോഴ്‌സിന്‍റെയും അത്യാവശ്യ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും നിലമ്പൂര്‍ ഫയര്‍ സ്‌റ്റേഷൻ ഓഫീസര്‍ എം.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

ഓക്‌സിജന്‍ ലഭ്യത പരിഹരിക്കാനും അഗ്നിശമന സേന രംഗത്തുണ്ട്. സേനയുടെ കൈവശമുള്ള ബിഎ സെറ്റുകള്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി മാറ്റാനാണ് ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യയുടെ നിര്‍ദേശം. നിലമ്പൂര്‍ സ്റ്റേഷനിലെ പത്ത് സെറ്റുകളില്‍ ആറെണ്ണം ഓക്‌സിജന്‍ സിലിണ്ടറാക്കി മാറ്റാന്‍ ഇതിനകം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ശേഷിക്കുന്നവയും നല്‍കുമെന്നും ഫയര്‍ ഓഫീസര്‍ എം.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ശൂചീകരണ പ്രവർത്തികളിലും സജീവമായി പ്രവർത്തിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ സഹായം ആവശ്യമുള്ളവർ 9497920214 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

Also read: കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് റെഡ്ക്രോസ്

ABOUT THE AUTHOR

...view details