മലപ്പുറം: ഭക്ഷണാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രയാസപ്പെട്ട ഘട്ടത്തില്‍ താറാവിനെ വളര്‍ത്തി ഇപ്പോള്‍ മാസത്തില്‍ പതിനായിരത്തിലധികം രൂപ വരുമാനം നേടുകയാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ്. ശിഹാബിന്‍റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഭക്ഷണാവശിഷ്‌ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്ന ചിന്തയിലാണ് താറാവ് വളര്‍ത്തലെന്ന ആശയത്തിലേക്കെത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാന വരുമാന മാര്‍ഗമാണ് താറാവു കൃഷി.
12 സെന്‍റ് സ്ഥലത്ത് ചാര, ചെമ്പല്ലി, ഫ്ളെയിന്‍ തുടങ്ങിയ താറാവിനങ്ങള്‍ക്ക് പുറമേ കോഴികളും ആടുമെല്ലാം പരിപാലിച്ച് വളര്‍ത്തുകയാണ് ശിഹാബ്. വീടിനു സമീപത്തും ടെറസിലും മറ്റുമായി പ്രത്യേക ഒരുക്കിയ കൂടുകളിലാണ് ഇവയെ വളര്‍ത്തുന്നത്.