കേരളം

kerala

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപ്പെട്ടു, മനസ്സാന്നിധ്യം കൈവിടാതെ പാറക്കല്ലിൽ പിടിച്ചുനിന്നു ; 17കാരന് അത്ഭുത രക്ഷപ്പെടല്‍

By

Published : May 24, 2022, 10:54 PM IST

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി ഒരു പാറക്കല്ലിൽ പിടിച്ചുനിന്ന ശേഷം നീന്തി രക്ഷപ്പെടുകയായിരുന്നു

മലവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി  മലപ്പുറം വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു  കരുവാരക്കുണ്ട് മലവെള്ളപാച്ചില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു  malappuram heavy waterflow student escaped  student sweeps away in floodwater in malappuram
മലവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ടു, മനസാന്നിധ്യം കൈവിടാതെ പാറക്കല്ലിൽ പിടിച്ച് നിന്നു; പതിനേഴുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകമായി

മലപ്പുറം : കരുവാരക്കുണ്ട് കൽക്കുണ്ടിൽ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപ്പെട്ട വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് സ്വദേശി ഏറാന്തൊടി ഹനാൻ (17) ആണ് ഒഴുക്കില്‍പ്പെട്ടത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

നെല്ലിക്കുത്ത് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥികളായ പത്തുപേരാണ് സ്വപ്‌നക്കുണ്ടിലേക്ക് കുളിക്കാനെത്തിയത്. രാവിലെ വെയിലായിരുന്നെങ്കിലും മലയില്‍ പെട്ടെന്ന് മഴ പെയ്‌തത് മലവെള്ളപ്പാച്ചിലിന് കാരണമായി. ഇതേ തുടർന്നാണ് ഹനാൻ ഒഴുക്കിൽപ്പെട്ടത്.

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപ്പെട്ടു, മനസ്സാന്നിധ്യം കൈവിടാതെ പാറക്കല്ലിൽ പിടിച്ചുനിന്നു ; 17കാരന് അത്ഭുത രക്ഷപ്പെടല്‍

പത്തുമിനിറ്റോളം താഴേക്ക് ഒഴുകിയ ഹനാൻ ഒരു പാറക്കല്ലിൽ പിടിച്ചുനിന്നു. ശേഷം നീന്തി രക്ഷപ്പെടുകയായിരുന്നു. മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് ഹനാൻ രക്ഷപ്പെട്ടത്. കല്ലിൽ ഇടിച്ച് ഹനാന്‍റെ ദേഹത്ത് ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ഇവിടേക്കെത്തുന്നവർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ പലപ്പോഴും മുന്നറിയിപ്പ് അവഗണിച്ച് ആളുകള്‍ ഇവിടെ ഇറങ്ങാറുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details