മലപ്പുറം: പിറന്നാൾ ദിനത്തിൽ തന്‍റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കുറ്റിപ്പുറം പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പൊലീസ്. അഞ്ചാം പിറന്നാള്‍ ദിവസം പിറന്നാള്‍ കേക്കുമായാണ് പൊലീസുകാര്‍ വീട്ടിലെത്തിയത്. സമ്പാദ്യ കുടുക്കയും പിറന്നാൾ ഡ്രസ് വാങ്ങുവാൻ ഉമ്മ നൽകിയ 2000 രൂപയും ഒരു ജോഡി സ്വർണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അഞ്ചാം ക്ലാസുകാരി ഹെന്നാസാറയ്‌ക്കാണ് പൊലീസുകാര്‍ സ്നേഹസമ്മാനം നല്‍കിയത്.
ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യം നല്‍കി 10 വയസുകാരി; പിറന്നാള്‍ സമ്മാനം നല്‍കി പൊലീസ്
2000 രൂപയും ഒരു ജോഡി സ്വർണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അഞ്ചാം ക്ലാസുകാരി ഹെന്നാസാറയ്‌ക്കാണ് പൊലീസുകാര്‍ സ്നേഹസമ്മാനം നല്‍കിയത്.
തന്‍റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം മാതാപിതാക്കളോടാണ് ഹെന്നാസാറ ആദ്യം പറഞ്ഞത്. മകളുടെ ആഗ്രഹത്തെക്കുറിച്ച് രക്ഷിതാവ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ നാസർ, സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർ ഹെന്നാ സാറയുടെ വീട്ടിലെത്തി. പിറന്നാള്‍ കേക്ക് സമ്മാനിച്ച് ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റിയാണ് പൊലീസ് മടങ്ങിയത്.