മലപ്പുറം: വെന്നിയൂരിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന പിക്കപ്പ് വാനുമായി ആദ്യം കൂട്ടിയിടിച്ചു. അതിനു ശേഷം രണ്ട് ഇരുചക്രവാഹനങ്ങളിൽ തട്ടി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ബസ് കടയിലേക്ക് ഇടിച്ചു കയറി 15 പേര്‍ക്ക് പരിക്ക്
തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് കടയിലേക്ക് ഇടിച്ചു കയറി 15 പേര്‍ക്ക് പരിക്ക്
തിരൂരങ്ങാടി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Last Updated : Oct 22, 2019, 5:01 PM IST