കേരളം

kerala

By

Published : Sep 4, 2019, 10:45 PM IST

ETV Bharat / city

കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു

മലപ്പുറം:പ്രമുഖ കഥകളി ആചാര്യനും പി.എസ്.വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കൽ ചന്ദ്രശേഖര വാര്യർ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം. പാലക്കാട് ജില്ലയിലെ പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. കോട്ടക്കൽ കോട്ടപ്പടിയിലെ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വാനപ്രസ്ഥം സിനിമയിൽ മോഹൻലാലിനെ കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹമായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് ഒരുമണിക്ക് കോട്ടക്കൽ നായാടിപ്പാറ നന്തിയൻ കുളമ്പ് സ്മശാനത്തിൽ നടക്കും. ഭാര്യ സുശീല ദേവി.

For All Latest Updates

ABOUT THE AUTHOR

...view details