ജില്ലയിലെ 2750 പോളിങ് ബൂത്തുകളിലേക്കായി 3856 വി.വി പാറ്റ് മെഷീനുകളും3747 ഇലക്‌ട്രോണിക് മെഷീനുകളും അത്രതന്നെ കണ്‍ട്രോൾ യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുള്ള വണ്ടൂര്‍ മണ്ഡലത്തില്‍ 286 വി.വി പാറ്റ് മെഷീനും 278 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 278 കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്. പോളിങ് ബൂത്തുകള്‍ കുറവുള്ള താനൂര്‍ മണ്ഡലത്തില്‍ 209 വി.വി പാറ്റ് മെഷീനുകളും 203 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 203 കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്.
പോളിങ് സാമഗ്രികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് - വിതരണം
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാര്‍ വോട്ടിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. അവ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ള സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്നതിനുള്ള നടപടികളും കലക്ടറേറ്റില്‍ തുടങ്ങി.
ഫയൽ ചിത്രം
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതിനായി ഒന്‍പത് കേന്ദ്രങ്ങളാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്.
Last Updated : Apr 3, 2019, 9:09 PM IST