മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളായ മറ്റ് ഒമ്പത് പേർക്കായി പൊലീസ് അന്വേഷണം ഊർജിതം.
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് പീഡനത്തിനിരയാക്കിയത്. ഇരിങ്ങാവൂർ സ്വദേശികളായ സിദ്ദീക്ക്, സലാം, ബഷീര്‍, സുഹൈല്‍, ഉണ്ണിക്കുട്ടി, കോയാന്‍ഹാജി എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്ഐ പ്രിയന്‍ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനം; ആറ് പേർ അറസ്റ്റിൽ സ്‌കൂളിലെ സെന്‍റ് ഓഫ് കഴിഞ്ഞെത്തിയ മകന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. മകനെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരങ്ങളനുസരിച്ച് പീഡനത്തിനിരയായ മറ്റു മൂന്നു കുട്ടികളെ കൂടി കണ്ടെത്തി അവരുടെ രക്ഷിതാക്കളെ കൂടി കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവ വിവരം ചൈൽഡ് ലൈനിനു കൈമാറി. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങിന് വിധേയമാക്കിയപ്പോഴാണ് സംഭവ വിവരം പറത്തറിഞ്ഞത്.
കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകിയ ശേഷം ലൈംഗീക ആവശ്യങ്ങൾക്കായി പ്രതികൾ ഇവരെ ഉപയോഗിക്കുകയായിരുന്നു. സംഭവം ചൈൽഡ് ലൈൻ പൊലീസിൽ അറിയിക്കുകയും തുടർന്ന് കൽപ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 15അംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ സംഘത്തിലെ നാലു പേരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഇവര്‍ കുട്ടികളെ ഉപയോഗിച്ച ശേഷം മറ്റു ചിലര്‍ക്ക് കാഴ്ച വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം യുവാക്കളും മദ്ധ്യ വയസ്‌ക്കരുമാണ്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.