മലപ്പുറം:പ്രവാസികൾക്ക് സർവീസ് സഹകരണ ബാങ്കുകൾ വഴി പലിശ രഹിത വായ്‌പ ലഭ്യമാക്കുമെന്ന് പികെ ബഷീർ എംഎൽഎ. നവംബർ ഒന്നാം തിയതിക്ക് ശേഷം വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ഗൾഫിലുള്ളവർക്കും ഉപാധികളോടെയാണ് വായ്‌പ ലഭ്യമാക്കുക.
പ്രവാസികൾക്ക് സഹകരണബാങ്കിലൂടെ പലിശ രഹിത വായ്‌പ
ഉപാധികളോടെ 25,000 രൂപ മുതൽ 50,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പി.കെ ബഷീര്‍ എം.എല്‍.എ
25,000 രൂപ മുതൽ 50,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ, യു.എ.ഇ, ബഹറൈൻ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പ്രവാസികളുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തി. ഗർഭിണികളേയും വിസിറ്റിങ് വിസക്ക് എത്തിയവരേയും വിസ കാലാവധി കഴിഞ്ഞവരേയും ജോലി നഷ്ടമായവരേയും നാട്ടിലേക്കെത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് എംഎൽഎ പറഞ്ഞു. പ്രവാസികളുടെ കാര്യങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം എല്ലാവിധ ശ്രദ്ധയും ചെലുത്തുന്നുണ്ട്. മണ്ഡലത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.