മര്‍ദ്ദനമേറ്റ് ബോധം നഷ്‌ടപ്പെട്ട ഭാര്യ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു - നിലമ്പൂരില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു
മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
മലപ്പുറം:നിലമ്പൂരിൽ ദമ്പതികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. മൂത്തേടത്ത് കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഭാര്യ ശോബിയെ തോമസ് കുട്ടി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടര്‍ന്നാണ് തോമസ് കുട്ടി തൂങ്ങിമരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശോബി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.