മലപ്പുറം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയില്‍ 6.06 കോടി രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി നശിച്ചതായാണ് കണക്ക്. കുലച്ച വാഴ 53,595 എണ്ണവും കുലക്കാത്തത് 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക കണക്ക്. പച്ചക്കറി കര്‍ഷകര്‍ക്കും വന്‍തോതില്‍ നഷ്ടമുണ്ടായി. 42 ഹെക്ടര്‍ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്. 16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മഴക്കെടുതി; മലപ്പുറം ജില്ലയിൽ 6.06 കോടിയുടെ കൃഷിനാശം - Malappuram district rain related news
1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി നശിച്ചതായാണ് കണക്ക്.
5.26 ഹെക്ടര്‍ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടര്‍ സ്ഥലത്തെ തെങ്ങിന് തൈകള്‍ നശിച്ചു. 1,74,000 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1.87 ഹെക്ടര്‍ വെറ്റിലകൃഷി നശിച്ചതോടെ 4,68,000 രൂപയുടെ നഷ്ടവുമുണ്ടായി. 26.4 ഹെക്ടര്‍ കപ്പ നശിച്ചപ്പോള്‍ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 97.60 ലക്ഷം രൂപയുടെ നഷ്ടം റബര്‍ കര്‍ഷകര്‍ക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കര്‍ഷകര്‍ക്കും സംഭവിച്ചു. എള്ള് കര്‍ഷകര്‍ക്ക് 24,000 രൂപയുടെയും ജാതി കര്‍ഷകര്‍ക്ക് 25,000 രൂപയുടെയും നഷ്ടമുണ്ടായതായാണ് കണക്കുകൾ.
Also read: മഞ്ചേരി ഓക്സിജൻ പ്ലാന്റിന്റെ നിർമാണം ഉടൻ