കേരളം

kerala

പ്ലാസ്‌റ്റിക്ക് കൊടുത്താല്‍ ഭക്ഷണം കിട്ടും; മലപ്പുറം മാതൃകയാകട്ടെ

പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പകരം ഭക്ഷണ പാക്കറ്റ് നൽകുന്ന പദ്ധതിക്ക് മലപ്പുറം നഗരസഭയില്‍ തുടക്കമായി. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നിലവിൽ വരുന്നത്.

By

Published : Nov 16, 2019, 10:19 PM IST

Published : Nov 16, 2019, 10:19 PM IST

Updated : Nov 17, 2019, 7:38 PM IST

ETV Bharat / city

പ്ലാസ്‌റ്റിക്ക് കൊടുത്താല്‍ ഭക്ഷണം കിട്ടും; മലപ്പുറം മാതൃകയാകട്ടെ

മലപ്പുറത്ത് പ്ലാസ്‌റ്റിക്ക് കൊടുത്താല്‍ ഭക്ഷണം കിട്ടും

മലപ്പുറം:"പ്ലാസ്റ്റിക് തരു ഭക്ഷണം തരാം " എന്ന മാതൃകാ പദ്ധതിക്ക് മലപ്പുറം നഗരസഭയില്‍ തുടക്കമായി. ക്യാൻസർ രോഗത്തിനടക്കം കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിൽ എത്തിച്ചാൽ പകരം ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. മലപ്പുറം എം.എൽ.എ പി ഉബൈദുള്ള പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. മാലിന്യം അടങ്ങിയ കവര്‍ പദ്ധതിയുടെ നടത്തിപ്പുകാര്‍ക്ക് നല്‍കി ജില്ലാ കലക്‌ടര്‍ ജാഫർ മാലിക് പദ്ധതിക്ക് തുടക്കം കുറിച്ചു. പകരമായി നഗരസഭ ജീവനക്കാർ കലക്‌ടര്‍ക്ക് ഭക്ഷണം സമ്മാനിച്ചു. നാളെ മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12. 30 മുതൽ 1. 30 വരെയുള്ള സമയത്ത് മാലിന്യവുമായി നഗരസഭയിലെത്തിയാല്‍ ഭക്ഷണം ലഭിക്കും

മലപ്പുറത്ത് പ്ലാസ്‌റ്റിക്ക് കൊടുത്താല്‍ ഭക്ഷണം കിട്ടും

പ്ലാസ്റ്റിക് നിർമാർജനത്തിനോടൊപ്പം വിശപ്പുരഹിത നഗരസഭ പദ്ധതി കൂടി നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്‌ടര്‍ ജാഫർ മാലിക് പറഞ്ഞു. ഉദ്‌ഘാടനത്തിന് മുന്നോടിയായി നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, എൻഎസ്എസ് വളണ്ടിയർമാർ എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ടൗൺ മുതൽ കോട്ടപ്പടി വരെ റാലി നടത്തുകയും മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.

Last Updated : Nov 17, 2019, 7:38 PM IST

ABOUT THE AUTHOR

...view details