ഓണക്കാലത്ത് പരിശോധനകള്‍ ശക്തമാക്കി എക്‌സൈസ് - എക്‌സൈസ്
വ്യാജവാറ്റുകളും, വ്യാജമദ്യ നിർമാണങ്ങളും കണ്ടത്തുന്നതിന് വേണ്ടിയാണ് പരിശോധന.
ഓണക്കാലത്ത് പരിശോധനകള്‍ ശക്തമാക്കി എക്‌സൈസ്
മലപ്പുറം: ഓണത്തിന് മുന്നോടിയായി പെരിന്തൽമണ്ണ എക്‌സൈസും പൊലീസും സംയുക്തമായി വിവിധ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി. വ്യാജവാറ്റുകളും, വ്യാജമദ്യ നിർമാണങ്ങളും കണ്ടത്തുന്നതിന് വേണ്ടിയാണ് പരിശോധന. പെരിന്തൽമണ്ണയിലെ ടൂറിസ്റ്റ് കേന്ദ്രമായ കൊടികുത്തി മലയിൽ സംഘം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല.