മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിഎളമരം നസറുദീന്‍റെ മഞ്ചേരി വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ റെയ്‌ഡ്. രാവിലെ ഒമ്പതരയോടെ ആരംഭിച്ച പരിശോധന പത്തരയോടെയാണ് അവസാനിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന റെയ്‌ഡിൽ ഒരു ലാപ്ടോപ്പും പെൻഡ്രൈവും കസ്റ്റഡിയിലെടുത്തു. വീട് പണി നടന്നു കൊണ്ടിരിക്കുന്നതിനാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. സഹോദരൻ നവാസാണ് വീട് തുറന്ന് നൽകിയത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് - എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ്
പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ധീൻ എളമരം, ദേശീയ ചെയർമാൻ ഒ.എം.എ സലാം എന്നിവരുടെ വീട്ടിലാണ് പരിശോധന.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ്
ഇഡിയാണ് പരിശോധനയ്ക്കെത്തിയതെന്നും മാന്യമായ പെരുമാറ്റമാണ് ഉണ്ടായതെങ്കിലും ശക്തമായി പ്രതിഷേധിക്കുന്നതായും സഹോദരൻ നവാസ് പറഞ്ഞു. ജനകീയ പ്രതിഷേധം തീർക്കുമെന്ന് പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അറിയിച്ചു. കമാൻഡോകളുടെ അകമ്പടിയോടെ അഞ്ചംഗ സoഘമാണ് ടീമിൽ ഉണ്ടായിരുന്നതെന്നും അറസ്റ്റ് വാറണ്ടോടെയാണ് ഇവർ വന്നതെന്നും നവാസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒ.എം.എ സലാമിന്‍റെ മഞ്ചേരിയിലെ വീട്ടിലും പരിശോധ നടത്തി.
Last Updated : Dec 3, 2020, 12:47 PM IST