നവീകരിച്ച അക്ഷയ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു - മലപ്പുറം
എടവണ്ണപ്പാറയില്‍ നവീകരിച്ച അക്ഷയ സെന്‍ററിന്‍റെ ഉദ്ഘാടനം എം.എൽ.എ ടി.വി ഇബ്രാഹിം നിർവഹിച്ചു
മലപ്പുറം: എടവണ്ണപ്പാറയില്‍ നവീകരിച്ച അക്ഷയ സെന്‍ററിന്‍റെ ഉദ്ഘാടനം എം.എൽ.എ ടി.വി ഇബ്രാഹിം നിർവഹിച്ചു. ഇതോടെ എല്ലാ ദിവസവും ആധാർ അടക്കം എല്ലാതരം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതിനായി ഒരുക്കിയിട്ടുണ്ട്. മിനി സിവിൽസ്റ്റേഷൻ രൂപത്തിലേക്ക് അക്ഷയയിലെ സേവനത്തെ ഉയർത്തുമെന്ന് എം.സി ഷറഫുദ്ദീൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷറഫുന്നീസ, വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി മുഹമ്മദ്ഹാജി പങ്കെടുത്തു.