എറണാകുളം: സംസ്ഥാനത്തെ വിമാനത്താവളം കേന്ദ്രീകരിച്ച് ഡിആര്‍ഐയുടെ സ്വര്‍ണ വേട്ട. കൊച്ചി-കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നായി 73 ലക്ഷം രൂപയുടെ സ്വര്‍ണമാണ് (9.75 കിലോ) രണ്ട് പേരില്‍ നിന്നായി പിടികൂടിയത്.
ശനിയാഴ്‌ച മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പരിശോധന വിമാനത്താവളത്തിലേക്കും നീണ്ടത്. കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്നും 633 ഗ്രാം സ്വര്‍ണവും റിയാദില്‍ നിന്നും കോഴിക്കോടെത്തിയ യാത്രക്കാരനില്‍ നിന്നും 850 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്.
മലപ്പുറത്ത് സ്വര്‍ണക്കടത്ത് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീടുകളിലും സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നിന്നുമായി ഒന്‍പത് കിലോ സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും ഡിആര്‍ഐയുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.