കേരളം

kerala

ETV Bharat / city

പശുവും ഉടമയും കിണറ്റില്‍പ്പെട്ടു; രക്ഷകരായി ഫയര്‍ഫോഴ്‌സ് - കേരള ഫയര്‍ഫോഴ്‌സ്

പശു വീണത് കണ്ട ഉടമ പശുവിനെ രക്ഷിക്കാനാണ് കിണറ്റിലിറങ്ങിയത്. എന്നാല്‍ ഇയാള്‍ക്കും തിരിച്ചുകയറാനായില്ല.

പശുവും ഉടമയും കിണറ്റില്‍പ്പെട്ടു; രക്ഷകരായി ഫയര്‍ഫോഴ്‌സ്
പശുവും ഉടമയും കിണറ്റില്‍പ്പെട്ടു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

By

Published : Jun 24, 2020, 7:55 PM IST

മലപ്പുറം: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ ആളെയും കിണറ്റിൽ വീണ പശുക്കുട്ടിയെയും രക്ഷപ്പെടുത്തി. നിലമ്പൂർ ഫയർ ഫോഴ്സും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെ കൂറ്റമ്പാറ സ്കൂൾ പടിയിൽ കാവേരി ഗ്രൗണ്ടിന് സമീപമാണ് സംഭവം.

പുല്ലു മേഞ്ഞു നടക്കുന്നതിനിടെ വീടിനടുത്തുള്ള പറമ്പിലെ പനോലൻ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുപ്പത്തഞ്ച് അടിയോളം ആഴവും ഒരാൾ പൊക്കത്തിൽ വെള്ളവുമുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് ആറ് മാസം പ്രായമായ പശുക്കുട്ടി വീണത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ പശുവിന്‍റെ ഉടമ കക്കോട്ടിൽ നാസർ കയർ കെട്ടി കിണറ്റിലിറങ്ങി പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മാത്രമല്ല നാസറിന് കിണറ്റിൽ നിന്ന് കയറാനും സാധിച്ചില്ല.

പശുവും ഉടമയും കിണറ്റില്‍പ്പെട്ടു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഉടൻ അയൽവാസികൾ ഇറക്കി നൽകിയ ചെറിയ കോണിയിൽ കയറി കിണറ്റിൽ തന്നെ നിന്നു. വിവരം ലഭിച്ച് സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ നിലമ്പൂരിൽ നിന്നും ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി. റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ ആദ്യം നാസറിനെ രക്ഷപ്പെടുത്തി. തുടർന്ന് റെസ്ക്യൂ ബെൽറ്റിൽ കെട്ടി പശുക്കുട്ടിയെയും രക്ഷപ്പെടുത്തി.

ABOUT THE AUTHOR

...view details