മലപ്പുറം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം കലക്‌ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിൽ എട്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.
യുവമോര്‍ച്ചയുടെ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം - ബിജെപി വാര്‍ത്തകള്‍
ലാത്തി ചാർജിൽ എട്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.
യുവമോര്‍ച്ചയുടെ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാരിയറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.