മലപ്പുറം:എടപ്പാൾ സ്വദേശിയായ യാസിറിനെ വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ യു.എ.ഇയിൽ നിന്നും നാടുകടത്താൻ മന്ത്രി കെ.ടി.ജലീൽ ശ്രമിച്ചെന്ന് ആരോപണം. കൊണ്ടോട്ടി അബു എന്ന ഫെയ്സ് ബുക്ക് പേജിലൂടെ മുസ്‌ലിം ലീഗ് പ്രവർത്തകനായ എം.കെ.എം അലിയുടെ മകൻ യാസിർ എടപ്പാൾ, മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചന്ന ആരോപണം മുമ്പ് ഉയർന്നിരുന്നു.
മകനെ യുഎഇയില്‍ നിന്ന് നാടുകടത്താൻ ശ്രമിക്കുന്നു; മന്ത്രി ജലീലിനെതിരെ പരാതിയുമായി മലപ്പുറം സ്വദേശി - സ്വര്‍ണക്കടത്ത്
യു.എ.ഇയിൽ ജോലി ചെയ്യുന്ന യാസിറിനെ നാടുകടത്താൻ യു.എ.ഇ കോൺസുലേറ്റ് വഴി മന്ത്രി കെ.ടി.ജലീൽ ശ്രമിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.
യാസിറിനെതിരെ ഡി.വൈ.എഫ്.ഐ കോലൊളമ്പ് മേഖല കമ്മറ്റി പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസ് നിലനിൽക്കുന്നതിനിടയിൽ യു.എ.ഇയിൽ ജോലി ചെയ്യുന്ന യാസിറിനെ നാടുകടത്താൻ യു.എ.ഇ കോൺസുലേറ്റ് വഴി മന്ത്രി കെ.ടി.ജലീൽ ശ്രമിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രി നടത്തിയ ഇടപെടൽ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മന്ത്രിയെ അവഹേളിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ തന്‍റെ വീട് പൊലീസ് റെയ്ഡ് ചെയ്‌തെന്നും ജലീൽ തന്‍റെ മകനെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചതെന്നും എം.കെ.എം അലി പറഞ്ഞു. മുമ്പ് മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കൗൺസിലറായി ഒന്നിച്ചു പ്രവർത്തിച്ചിരുന്ന ജലീലിനോട് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലാത്ത തങ്ങളോട് മന്ത്രി ജനാധിപത്യ ലംഘനമാണ് ചെയ്തിരിക്കുന്നത്.തന്‍റെ മകൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കാം. എന്നാൽ രാഷ്ട്രീയ പ്രതികാരപിത്തം മൂത്ത ജലീലിന്‍റെ പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നും എം.കെ.എം അലി പറഞ്ഞു.