മലപ്പുറം:കുറ്റിപ്പുറം മഞ്ചാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ ഓടിച്ച പുത്തനത്താണി സ്വദേശി അബ്‌ദുൽ ഖാദർ (49) തൽക്ഷണം മരിച്ചു. വാഹനാപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ, മുകളിലേക്ക് തെറിച്ച് യുവതി, ഞെട്ടിക്കുന്ന വീഡിയോ - സ്‌കൂട്ടർ
കുറ്റിപ്പുറം മഞ്ചാടിയിലാണ് അമിത വേഗതയിലെത്തിയ ഇന്നോവ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ സ്‌കൂട്ടർ ഓടിച്ച അബ്‌ദുൽ ഖാദർ തൽക്ഷണം മരിച്ചിരുന്നു
സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ, മുകളിലേക്ക് തെറിച്ച് യുവതി, ഞെട്ടിക്കുന്ന വീഡിയോ
ഇന്നലെ(20.08.2022) വൈകിട്ട് കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ കാർ ബൈക്കിൽ ഇടിക്കുന്നതും ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്‌തമാണ്.
Last Updated : Aug 21, 2022, 5:36 PM IST