മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനങ്ങളിൽ സംവരണം അട്ടിമറിക്കുന്നതായി ആരോപിച്ച് ഭിന്നശേഷിക്കാരുടെ സമരം. ഡിഫ്രണ്ട്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. "അംഗവൈകല്യം അയോഗ്യതയോ" എന്ന പ്രമേയത്തിൽ നടന്ന ധർണ സമരം എം.കെ മുനീർ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സര്‍വലകാശാല നിയമനം; ഭിന്നശേഷിക്കാരുടെ സംവരണം അട്ടിമറിക്കുന്നതായി പരാതി - ഭിന്നശേഷി
ഡിഫ്രണ്ട്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്.
സർവകലാശാലയിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികകളിലെ 116 ഓളം വരുന്ന അധ്യാപക ഒഴിവുകൾ നികത്തുന്നതിന് ഇറക്കിയ വിജ്ഞാപനം ആർ.പി.ഡബ്ലു ഇ.ഡി. ആക്ടിന് വിരുദ്ധമാണെന്നതിനാൽ അത് റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം ഇറക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മൂന്നു വർഷത്തിൽ കുറയാത്ത കാലയളവുകളിൽ ഭിന്നശേഷിക്കാരുടെ നിയമന പ്രാതിനിധ്യം പഠിച്ച് അർഹതപ്പെട്ടവർക്ക് അവസരം ലഭ്യമാക്കണമെന്ന വ്യവസ്ഥയും സർവകലാശാല അധികാരികൾ പാലിക്കുന്നില്ല. ഒട്ടേറെ അധ്യാപക അനധ്യാപക തസ്തികകൾ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തസ്തികകളിലെ ബാക്ക് ലോഗ് നികത്തുന്നതിന് സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തണമെന്നും ധർണയിൽ ആവശ്യമുന്നയിച്ചു.