മലപ്പുറം:കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമൊരുക്കി പ്രവർത്തകർ. വിമാനത്താവളത്തില്‍ വാദ്യമേളങ്ങളുടെയും, നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്. കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം - bjp president jp nadda
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കേരള സന്ദർശനത്തിന്‍റെ ഭാഗമായാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്
ബിജെപി ദേശീയ അധ്യക്ഷന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ തനിമയും പാരമ്പര്യവും നിലനിര്‍ത്താന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Last Updated : May 6, 2022, 8:15 PM IST