മലപ്പുറം: മോദിയെ പേടിച്ചാണോ പി.കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതെന്ന് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു. നിലമ്പൂരിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മോദി ഭരണത്തെ പിടിച്ചു നിര്‍ത്താനും പ്രതിരോധിക്കാനുമാണ് എംഎൽഎ സ്ഥാനം രാജിവെച്ച് പാർലമെന്‍റ് അംഗമായി ഡൽഹിയിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ മോദിയെ പേടിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ്. മുസ്‌ലിം ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്നവും ഇതിന് പിന്നിലുണ്ടെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ആന്‍റണി രാജു പറഞ്ഞു.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കെത്തുന്നത് മോദിയെ പേടിച്ചിട്ടാണോയെന്ന് ആന്‍റണി രാജു
മുസ്‌ലിം ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്നവും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന് കാരണമായെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു പറഞ്ഞു.
ഇതിലൂടെ കഴിഞ്ഞ നാലുവർഷമായി മുസ്‌ലിം ലീഗിനെ നയിക്കുന്ന എം.കെ.മുനീറിന്‍റെ കഴിവ് കേട് സമ്മതിച്ചോ എന്ന് വ്യക്തമാക്കണം. മോദിയെ നേരിടുന്നതിൽ പരാജയം സമ്മതിച്ച് മടങ്ങുന്നതിന് ലീഗ് നേതൃത്വം തയാറായതിന്‍റെ സൂചന കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരുമായി മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ലീഗിന്‍റെ രാഷ്ട്രീയ തനിനിറം വ്യക്തമായതോടെ ന്യൂനപക്ഷങ്ങൾ ഇടതുമുന്നണിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ആന്‍റണി രാജു പറഞ്ഞു.