കേരളം

kerala

ETV Bharat / city

രണ്ടായിരത്തോളം മത്സ്യങ്ങള്‍ ചത്തുപൊങ്ങി - മത്സ്യകൃഷി

ചേളാരി ചെനക്കലങ്ങാടിയില്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തുന്ന മത്സ്യകൃഷിയിടത്തിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

About two thousand fish died  മത്സ്യങ്ങള്‍ ചത്തുപൊങ്ങി  മത്സ്യകൃഷി  fish farming
രണ്ടായിരത്തോളം മത്സ്യങ്ങള്‍ ചത്തുപൊങ്ങി

By

Published : Jun 23, 2020, 4:55 PM IST

മലപ്പുറം: തേഞ്ഞിപ്പലം ഇരുമ്പോത്തിങ്ങലിലെ കൃഷിയിടത്തിൽ കരിമീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രണ്ടായിരത്തോളം മത്സ്യങ്ങളാണ് ഒന്നിച്ച് ചത്തുപൊങ്ങിയത്. ചേളാരി ചെനക്കലങ്ങാടിയില്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തുന്ന മത്സ്യകൃഷിയിടത്തിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ചെനക്കലങ്ങാടി പണ്ടാരം കടവത്ത് വിഷ്ണു, പോക്കറമ്പന്‍ അതുല്‍ എന്നിവർ ഇരുമ്പോത്തിങ്ങല്‍ കടവിന് സമീപത്ത് 25 സെന്‍റില്‍ നിര്‍മിച്ച കുളത്തിലായിരുന്നു മത്സ്യകൃഷി.

കഴിഞ്ഞ ഡിസംബറിൽ സ്ഥലം വാങ്ങി കൃഷി ആരംഭിക്കുകയായിരുന്നു.വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി യുവ കർഷകർ പറഞ്ഞു. കോഴിക്കോട് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന് കീഴിലുള്ള ലാബില്‍ ടെസ്റ്റ് ചെയ്തതില്‍ വെള്ളത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും വിഷാംശങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മത്സ്യകർഷകർ പറഞ്ഞു. സംഭവം ഫിഷറീസ് വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details