മലപ്പുറം:പാര്‍ട്ടി ആചാര്യന്‍ ഇഎംഎസിന് ശേഷം മലപ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നയാളാണ് എ വിജയരാഘവൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയെ നയിക്കാനുള്ള താല്‍കാലിക ചുമതല വിജയരാഘവന് ലഭിച്ചത്. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറാണ്.
എ വിജയരാഘവൻ; ഇഎംഎസിന് ശേഷം പാർട്ടി തലപ്പത്തെത്തുന്ന മലപ്പുറംകാരൻ
നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറാണ് എ വിജയരാഘവൻ.
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടായതിനുശേഷം സിപിഎമ്മിന്‍റെ തലപ്പത്തെത്തുന്ന ആദ്യമലപ്പുറത്തുകാരനാണെന്ന പ്രത്യേകതയുമുണ്ട്. മലപ്പുറം ചെമ്മങ്കടവിലെ കര്‍ഷകത്തൊഴിലാളിയായ ആലമ്പാടന്‍ പറങ്ങോടന്‍റെയും കോട്ടക്കല്‍ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956ലാണ് ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികള്‍ ചെയ്തു. ടെറിേട്ടാറിയല്‍ ആര്‍മിയില്‍ കുറഞ്ഞകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വക്കീല്‍ ഗുമസ്തനുമായി. മലപ്പുറം ഗവ കോളജില്‍നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്കോടെ വിജയം. കോഴിക്കോട് ലോകോളജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.