കേരളം

kerala

ETV Bharat / city

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക് - വട്ടപ്പാറ

ഇരിമ്പിളിയം വട്ടപ്പറമ്പ് ആന്തൂർച്ചോലയിൽ സന്തോഷ്, കുറ്റിപ്പുറം ചെല്ലൂർ പാറക്കൽപ്പറമ്പ് കിഷോർ എന്നിവരാണ് മരിച്ചത്.

ഫയൽ ചിത്രം

By

Published : May 24, 2019, 9:02 AM IST

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചെങ്കൽ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.

ഇരിമ്പിളിയം വട്ടപ്പറമ്പ് ആന്തൂർച്ചോലയിൽ സന്തോഷ്, കുറ്റിപ്പുറം ചെല്ലൂർ പാറക്കൽപ്പറമ്പ് കിഷോർ എന്നിവരാണ് മരിച്ചത്.

ഇരിമ്പിളിയം മങ്കേരി സ്വദേശികളായ അബ്ദുൽ റസാഖ്, സുധീഷ്, ബാലസുബ്രഹ്മണ്യൻ, കൊടുമുടി സ്വദേശി സനൽ, ആലപ്പുഴ സ്വദേശി ലത്തീഫ് എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും ചെങ്കൽ കയറ്റി വരികയായിരുന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്ക് മുകളിലിരുന്നിരുന്ന സന്തോഷും കിഷോറും വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മതിലിൽ ഇടിച്ച ലോറി ഇവരുടെ മുകളിലേക്ക് മറിഞ്ഞു. നാട്ടുകാരും പൊലീസും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊലീസ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ABOUT THE AUTHOR

...view details