കേരളം

kerala

ETV Bharat / city

പെരിന്തല്‍മണ്ണയില്‍ 18 കിലോ കഞ്ചാവ് പിടിച്ചു - കഞ്ചാവ് പിടിച്ചു

രണ്ട് പ്രതികളില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു.

cannabis seized  ganja news  കഞ്ചാവ് പിടിച്ചു  കഞ്ചാവ് വാര്‍ത്തകള്‍
പെരിന്തല്‍മണ്ണയില്‍ 18 കിലോ കഞ്ചാവ് പിടിച്ചു

By

Published : Jun 24, 2020, 9:57 PM IST

മലപ്പുറം:പെരിന്തല്‍മണ്ണയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. ചൊവ്വാഴ്ച അർധരാത്രി ഒരു മണിയോടെ പെരിന്തൽമണ്ണ ചെറുപ്പുളശേരി റോഡിൽ വച്ച് വാഹനപരിശോധനയ്ക്കിടെയാണ് നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ വയനാട് ഇരിങ്ങല്ലൂർ സ്വദേശി ഇസഹാക്കിനെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രധാന പ്രതിയായ നിലമ്പൂർ പോത്തുകൽ സ്വദേശിയായ റഫീഖ് ഓടിരക്ഷപ്പെട്ടു.

തൃശൂരിൽ നിന്നും മലപ്പുറത്തേക്ക് ലോറിയിൽ മൊത്ത കച്ചവടത്തിനായി കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസ് രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിയായ ലോറിയുടെ പിറകുവശത്ത് ടാർപോളിൻ ഷീറ്റുകൾക്കിടയിൽ മറച്ച് വെച്ചാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ കാലി വണ്ടി ആണെന്ന് തോന്നുന്ന രീതിയിൽ പരിശോധന നടത്താതെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഡ്രൈവർ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ABOUT THE AUTHOR

...view details