കോഴിക്കോട്:മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ മാർച്ചിൽ സംഘർഷം. കോഴിക്കോട് കലക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേര പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
കലക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - കോഴിക്കോട് കലക്ടറേറ്റ്
കോഴിക്കോട് കലക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേര പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
കലക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആർ ഷാഹിൻ, വിദ്യ ബാലകൃഷ്ണൻ, റിയാസ് മുക്കോളി, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Last Updated : Jul 9, 2020, 5:49 PM IST