കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിതയാണ് (30) മരിച്ചത്. താമരശ്ശേരി ഫോറസ്റ്റ് ഓഫിസിന് സമീപം ഇന്ന്(19.08.2022) രാവിലെ ആയിരുന്നു അപകടം.
ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു - അപകടം
താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിതയാണ് താമരശ്ശേരി ഫോറസ്റ്റ് ഓഫിസിന് സമീപം ഇന്ന് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്.
ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു
കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും എത്തിയ റോഡ് കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് ഫാത്തിമയെ ഇടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
also read: ബൈക്ക് അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു