കേരളം

kerala

ETV Bharat / city

കോഴിക്കോട് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദിച്ചതായി പരാതി - complaint against kozhikode medical college security

വയനാട് സ്വദേശി സക്കീനയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മുഖത്തടിച്ചെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്

കോഴിക്കോട് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി പരാതി  കോഴിക്കോട് മെഡിക്കല്‍ കോളജ് മര്‍ദനം പരാതി  മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ മര്‍ദനം പരാതി  medical college security attack woman in kerala  complaint against kozhikode medical college security  kozhikode medical college security beat woman
കോഴിക്കോട് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി

By

Published : Jan 19, 2022, 12:32 PM IST

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചതായി പരാതി. വയനാട് സ്വദേശി സക്കീനയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മുഖത്തടിച്ചെന്ന് കാണിച്ച് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.

മാതൃ - ശിശു വിഭാഗത്തിൽ മകന്‍റെ കുട്ടിയെ കാണിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ചില പേപ്പറുകൾ ശരിയാക്കാൻ പുറത്തേയ്ക്ക് പോയി തിരിച്ച് വന്നപ്പോഴാണ് മര്‍ദനമേറ്റതെന്നാണ് പരാതി. മൊബൈൽ ഫോൺ എറിഞ്ഞ് തകർത്തതായും പരാതിയിൽ പറയുന്നു.

ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ പരിശോധിക്കും.

Also read: മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന സംഭവം; നിര്‍മാണ പ്രവര്‍ത്തനം പരിശോധിക്കും

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details