കോഴിക്കോട്:എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് രേഖപ്പെടുത്തിയിരുന്ന വിദ്യാർഥിയെ ഒടുവിൽ ജയിപ്പിച്ചു. മേപ്പയ്യൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് യാസിൻ വൈകിയാണെങ്കിലും ഹാപ്പിയായി.
ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ ഇംഗ്ലിഷ് വിഷയത്തിന് സി പ്ലസ് ഗ്രേഡ് നൽകിയാണ് വിജയിപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും വിദ്യാർഥി പരാതി നൽകിയിരുന്നു. സ്‌കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു. തുടർന്നാണ് പ്രശ്‌നം പരിഹരിച്ച് പുതിയ മാർക്ക്‌ലിസ്റ്റ് പുറത്തിറക്കിയത്.