കേരളം

kerala

ETV Bharat / city

ശ്രീധരകുറുപ്പ് കൊലപാതകം; പ്രതി അറസ്റ്റിൽ

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ശ്രീധരകുറുപ്പ് കൊലപാതകം  ശ്രീധരകുറുപ്പ് കൊലപാതകം വാർത്ത  ശ്രീധരക്കുറുപ്പ് കൊലപാതകക്കേസിൽ പ്രതി അറസ്റ്റിൽ  ശ്രീധരക്കുറുപ്പ് കൊലപാതകക്കേസ്  അഭിഭാഷകനെ കൊലപ്പെടുത്തിയ കേസ്  പ്രതി ബിജു അറസ്റ്റിൽ  കൊലപാതകക്കേസ് പ്രതി ബിജു അറസ്റ്റിൽ  SreedharaKurup murder case  SreedharaKurup murder case news  SreedharaKurup murder case biju arrested  SreedharaKurup murder case news  Defendant biju arrested
ശ്രീധരകുറുപ്പ് കൊലപാതകം; പ്രതി അറസ്റ്റിൽ

By

Published : Sep 12, 2021, 7:02 AM IST

കോഴിക്കോട്: അഭിഭാഷകനായ ശ്രീധരകുറുപ്പിനെ 20 വർഷം മുന്‍പ് ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2001 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം.

ശ്രീധരകുറുപ്പ് കൊലപാതകക്കേസ്

പൊറ്റമ്മലില്‍ അഭിഭാഷകനായിരുന്ന ശ്രീധരകുറുപ്പിന്‍റെ വീട്ടില്‍ മോഷണത്തിനായി കയറിയതായിരുന്നു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ബിജു. മോഷണത്തിനിടെ അലമാര കുത്തിതുറക്കുന്ന ശബ്ദം കേട്ടുണ‍ർന്ന ശ്രീധരകുറുപ്പിനെയും ഭാര്യയെയും പ്രതി മാരക ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലക്കടിച്ചും കഠാരകൊണ്ട് നെഞ്ചില്‍ കുത്തിയുമാണ് ശ്രീധരകുറുപ്പിനെ പ്രതി കൊലപ്പെടുത്തിയത്.

മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്‌മിദേവി മാസങ്ങളോളം അബാധാവസ്ഥയിലായിരുന്നു. ഇവരുടെ വീട്ടില്‍നിന്നും 18 പവന്‍ സ്വർണവും അരലക്ഷത്തിലധികം രൂപയും പ്രതി മോഷ്‌ടിച്ചിരുന്നു. നാടിനെ നടുക്കിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തമിഴ്‌നാട്ടിലും കർണാടകയിലും തെരച്ചില്‍ തുടരുന്നതിനിടെയാണ് പ്രതി മംഗലാപുരത്ത് ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് സ്ഥലത്ത് ദിവസങ്ങളോളം തങ്ങിയാണ് ഡെക്ക എന്ന സ്ഥലത്തുനിന്നും ബിജുവിനെ പിടികൂടിയത്.

ALSO READ:കരിപ്പൂരില്‍ വിമാനം ഇടിച്ചിറങ്ങിയത് പൈലറ്റിന്‍റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details