കോഴിക്കോട്: വിമതർക്ക് (LJD rebels) കാരണം കാണിക്കൽ നോട്ടിസ് (LJD show cause notice) നൽകുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാംസ് കുമാര്‍ (mv shreyams kumar). ഷെയ്‌ക് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളയ്ക്കും നോട്ടിസ് അയക്കും. 48 മണിക്കൂറിനകം മറുപടി നൽകണം. മറുപടി തൃപ്‌തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.
LJD Show Cause Notice| വിമതർക്ക് കാരണം കാണിക്കൽ നോട്ടിസ് നല്‍കുമെന്ന് എംവി ശ്രേയാംസ് കുമാര്‍ - വിമതര്‍ എല്‍ജെഡി വാര്‍ത്ത
കാരണം കാണിക്കൽ നോട്ടിസിന് (LJD show cause notice) വിമതര്‍ (LJD rebels) 48 മണിക്കൂറിനകം മറുപടി നൽകണമെന്ന് എം.വി ശ്രേയാംസ് കുമാര്‍ (mv shreyams kumar)
LJD Issue| വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കുമെന്ന് എംവി ശ്രേയാംസ് കുമാര്‍
തിരുവനന്തപുരത്ത് നടന്നത് സംഘടനാവിരുദ്ധ പ്രവർത്തനമാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും കോഴിക്കോട് നടന്ന യോഗം വിലയിരുത്തി. വിമതർക്ക് മുന്നിൽ വാതിൽ അടയ്ക്കുന്നില്ല. എന്നാൽ അച്ചടക്ക ലംഘനം തുടരാനാണ് ശ്രമമെങ്കിൽ അതിനെതിരെ നടപടികൾ ഉണ്ടാകുമെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മന്ത്രി സ്ഥാനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.